ന്യൂഡല്‍ഹി: ജഡ്ജി നിയമനക്കാര്യത്തിലെ സുപ്രിം കോടതി കൊളീജിയത്തിന്റെ തീരുമാനത്തിനെതിരെ ജസ്റ്റിസ് മഥന്‍ ബി. ലോകൂര്‍. പുതിയ ജഡ്ജിമാരുടെ പേരുകളെക്കുറിച്ച് തന്നെ അറിയിച്ചിരുന്നില്ല. കൊളീജിയം തീരുമാനം പരസ്യപ്പെടുത്താത്തില്‍ അതൃപ്തിയുണ്ടെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയും കൊളീജിയം അംഗവും ആയിരുന്ന ജസ്റ്റിസ് മഥന്‍ ബി. ലോകൂര്‍ പറഞ്ഞു.
ഡിസംബര്‍ 12ന് കൊളീജിയം എടുത്ത തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്താത്തത് എന്തുകൊണ്ട് എന്നറിയില്ല. കൊളീജിയം തീരുമാനം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ ആരോടും ആവശ്യപ്പെടേണ്ടതില്ലെന്നും ലോകൂര്‍ ചൂണ്ടിക്കാട്ടി.രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന് എന്നിവരെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താനുള്ള ഡിസംബര്‍12 ലെ കൊളീജിയം തീരുമാനം എങ്ങനെ മാറി എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊളീജിയം തീരുമാനം പരസ്യപ്പെടുത്താതില് അതൃപ്തിയുണ്ട്. അഭിഭാഷക കൂട്ടായ്മയുടെ വെബ് സൈറ്റായ ദി ലീഫ്ലറ്റ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുന്‍ ജസ്റ്റിസിന്റെ പ്രതികരണം.

