മുംബൈ: ഡാന്‍സ് ബാറുകള്‍ക്ക് മേലുള്ള നിയന്ത്രണം നീക്കിയിരുന്നു. ഇത് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുഗന്തിവാര്. ഓര്‍ഡിനന്‍സിലൂടെ ഡാന്‍സ് ബാറുകള്‍ നിരോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
2016ലെ വിധിയിലാണ് സുപ്രീം കോടതി ഭേദഗതി വരുത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷന്, എസ്.എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തന സമയം വൈകിട്ട് 6 മുതല്‍ 11.30 വരെയാക്കി സുപ്രീം കോടതി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം റദ്ദാക്കി. നര്ത്തകിമാര്ക്കെതിരെ നോട്ടുകളും നാണയങ്ങളും എറിയരുത്. ടിപ്പ് കയ്യില്‍ കൊടുക്കാമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

