തിരുവനന്തപുരം: കാട്ടാക്കടയില്‍ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. മുള്ളൂശ്ശേരി പ്ലാകുഴി വീട്ടില്‍ അരുണ്‍(25)നെ കള്ളിക്കാട് മൈലക്കര ജംഗ്ഷനില്‍ നിന്നും കോട്ടയം തിരുവാര്‍പ്പ് ഇളിക്കലില് ഗണേഷ് (20),കുമരകം ശ്രീരാഗ് (23 )എന്നിവരെ കാട്ടാക്കട കെഎസ്ആര്‍ടിസി വാണിജ്യ സമുച്ഛയത്തിന് സമീപത്തു നിന്നുമാണ് പിടികൂടിയത്. ഇവരില്‍ നിന്നായി രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു.
എക്സൈസ് കാട്ടാക്കട റേഞ്ച് ഇന്‍സ്പെക്ടര്‍ ബിആര്‍ സ്വരൂപിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്
തമിഴ്നാട് തേനിയില്‍ നിന്നും വാങ്ങിയ കഞ്ചാവ് ബസ് മാര്‍ഗം സഞ്ചരിച്ചു ഇവരുടെ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ എക്സൈസ് വലയിലാകുന്നത്. മുന്‍പും അമരവിളയില്‍ ഉള്‍പ്പടെ സമാന കേസുകളിലെ പ്രതികളാണ് പിടിയിലായിട്ടുള്ളത്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണ് ഇവരുടെ കച്ചവടം എന്നു മൊഴി നല്‍കിയതായി എക്സൈസ് പറഞ്ഞു. വന്‍ റാക്കറ്റ് ഇതിനു പിന്നില്‍ ഉണ്ടെന്നും ഇവരെ കുറിച്ചും അന്വേഷണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

