ന്യൂയോര്‍ക്ക്: ചലച്ചിത്ര- ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങള്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 76-ാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ബ്രിയാന്‍ സിംഗറിന്റെ ‘ബൊഹേമിയന്‍ റാപ്സഡി” സ്വന്തമാക്കി. ബ്രിട്ടീഷ് റോക്ക് ബാന്‍ഡായ ക്വീനിന്റെ ഗായകനും പിയാനിസ്റ്റുമായി തിളങ്ങിയ ഫ്രെഡി മെര്‍ക്കുറിയുടെ സംഭവ ബഹുലമായ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം നേരത്തേ നിരൂപക പ്രശംസ നേടിയിരുന്നു. ഫ്രെഡി മെര്‍ക്കുറിയായി വേഷമിട്ട റമി മാലെക്കാണ് ഡ്രാമ വിഭാഗത്തില്‍ മികച്ച നടന്. അല്‍ഫോണ്‍സോ ക്യുവറോണാണ് (റോമ) മികച്ച സംവിധായകന്.
അഞ്ച് പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് പ്രതീക്ഷയുയര്‍ത്തിയ ‘എ സ്റ്റാര്‍ ഈസ് ബോണ്‍” മികച്ച ഒറിജിനല്‍ ഗാനത്തിനായുള്ള ഒരൊറ്ര പുരസ്കാരവുമായി മടങ്ങി. ലേഡി ഗാഗയാണ് സംഗീതം. മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച ചിത്രമായി ഗ്രീന്‍ ബുക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ, സഹനടി എന്നീ പുരസ്കാരങ്ങളും ഗ്ലീന്‍ ബുക്ക് നേടി.
മികച്ച ചിത്രം (ഡ്രാമ): ബൊഹേമിയന്‍ റാപ്സഡി (മ്യൂസിക്കല്‍/ കോമഡി): ഗ്രീന്‍ ബുക്ക്
മികച്ച നടി (ഡ്രാമ): ഗ്ലെന്‍ ക്ലോസ് (ദ വൈഫ്) മ്യൂസിക്കല്‍/ കോമഡി : ഒലീവിയ കോള്മാന് (ദ ഫേവറേറ്റ്)
മികച്ച നടന് (ഡ്രാമ): റമി മാലെക് (ബൊഹേമിയന്‍ റാപ്സഡി) മ്യൂസിക്കല്‍/ കോമഡി: ക്രിസ്റ്ര്യന്‍ ബാലെ (വൈസ്) ടെലിവിഷന്‍: റിച്ചാഡ് മാഡെന്‍
സംവിധായകന്: അല്‍ഫോണ്‍സോ ക്യുവറോണ്‍ (റോമ)
വിദേശഭാഷാ ചിത്രം: റോമ അനിമേഷന്‍ ചിത്രം: സ്പൈഡര്മാന്: ഇന്‍ടു ദ സ്പൈഡര്‍- വേഴ്സ് ടെലിവിഷന്‍ സീരിസ്: ദ കോമിന്‍സ്കി മെത്തേഡ് ബൊഹേമിയന്‍ റാപ്സഡി ലോകപ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാന്‍ഡായ ക്വീനിലെ ഗായകനും പിയാനിസ്റ്റുമായിരുന്നു ഫ്രെഡി മെര്‍ക്കുറി. ഗുജറാത്തില്‍ നിന്നുള്ള പാര്‍സി കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു ഫ്രെഡിയുടെ മാതാപിതാക്കള്‍. പാട്ടുപോലെ സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമാണ് ബൊഹേമിയന്‍ റാപ്സഡി അനാവരണം ചെയ്യുന്നത്. ഫ്രെഡി മെര്‍ക്കുറി അനശ്വരമാക്കിയ ‘ബൊഹേമിയന്‍ റപ്സഡി’ എന്ന ഗാനത്തിന്റെ പേരു തന്നെയാണ് ചിത്രത്തിനും നല്‍കിയിരിക്കുന്നത്. സാമ്ബ്രദായികമായ സംഗീത വ്യവസായത്തെയും പാട്ടെഴുത്തിനെയും പൊളിച്ചെഴുതിയ ഫ്രെഡി മെര്‍ക്കുറിയുടെ വ്യക്തി ജീവിതവും ഏറെ വിവാദമായിരുന്നു. താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വേദികളില്‍ പെണ് വേഷം കെട്ടി എത്തി ലിംഗ ദ്വന്ത്വങ്ങളെ അദ്ദേഹം പൊളിച്ചെഴുതി. എയിഡ്സ് ബാധിച്ച് മരിച്ച ആദ്യ റോക്സ്റ്റാര്‍ കൂടിയാണ് ഫ്രെഡി മെര്‍ക്കുറി.


