തിരുവനന്തപുരം: സിപിഐഎം നേതൃത്വത്തിനെതിരെ ഗുരുതര വിമർശനവുമായി സംവിധായകൻ അനിൽ വി നാഗേന്ദ്രൻ പാർട്ടി കരുണ കാണിച്ചില്ല പകരം അവഹേളിച്ചു. ‘വസന്തത്തിന്റെ കനൽ വഴികളിൽ’ പാർട്ടിക്ക് വേണ്ടി എടുത്ത സിനിമ. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി സിനിമയെ പാർട്ടി ഉപയോഗിച്ചു. രാഷ്ട്രീയ കാരണങ്ങളാൽ സിനിമ തിരഞ്ഞെടുപ്പ് സമയം വിലക്കി.
കോടികളുടെ നഷ്ടം സിനിമ കാരണം അനുഭവിക്കേണ്ടി വന്നു. എന്നാൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള സാഹചര്യം പാർട്ടിയായി വിലക്കി. സിനിമ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കം ജോൺ ബ്രിട്ടാസ് തടഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലും ചില താല്പര്യങ്ങൾ മൂലവുമാണ് തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നേതാക്കൾ പോലും അഭിനന്ദിച്ച സിനിമയോട് കൈരളി അകൽച്ച കാണിച്ചു. സിനിമയോട് കാണിച്ച നീതികേട് ഒരു വേദിയിൽ തുറന്നു പറഞ്ഞു. അതോടെ പിണറായി വിജയനും അതൃപ്തിയുണ്ടായി രണ്ടാമത്തെ സിനിമ ‘വീരവണക്കം’ ഉണ്ടായ സമയത്തും കൈരളിയെ സമീപിക്കാൻ നേതൃത്വം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതനുസരിച്ചു കത്ത് നൽകി. എന്നാൽ കൈരളിയിൽ എത്തിയപ്പോൾ വീണ്ടും മോശം അനുഭവം ഉണ്ടായി. പാർട്ടി സെക്രട്ടറി പറഞ്ഞ കാര്യമായത് കൊണ്ട് മാത്രമാണ് വിശ്വസിച്ചത്.
നാലു മാസം തട്ടിക്കളിച്ചു തമിഴ്നാട്ടിലെ സാറ്റലൈറ്റ് റൈറ്റ്സും ഇല്ലാതാക്കി. അവഹേളിക്കുകയും അപഹസിക്കുകയുമാണ് ചെയ്തത്. ഒന്നും പറയാതെ പാർട്ടിയിൽ നിന്നും പിൻവാങ്ങി. സൈബർ ആക്രമണം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കരുത്.

