കൊച്ചി: എറണാകുളം ജില്ലയിലെ പൊതുജനാരോഗ്യ മേഖലയ്ക്ക് വന്‍ കുതിപ്പേകി കൊച്ചിന് ഷിപ്പ്യാര്ഡിന്റെ നിര്‍ണ്ണായക സാമ്പത്തിക സഹായം. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ തീരദേശ-മലയോര മേഖലകളിലെ 11 താലൂക്ക് ആശുപത്രികള്‍ക്കായി 1.40 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് കൊച്ചി കപ്പല്‍ശാല തുടക്കം കുറിച്ചിരിക്കുന്നത്. ഡയാലിസിസ് ചികിത്സ ആവശ്യമായ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമേകുന്ന വികസനങ്ങളാണ് പദ്ധതിയില്‍ പ്രധാനം. ഞാറയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് കപ്പല്‍ശാല നല്കുന്ന 14.37 ലക്ഷം രൂപയ്ക്ക് പുറമെ 28.08 ലക്ഷം രൂപ ചെലവില്‍ 4 ഡയാലിസിസ് മെഷീനുകള്‍ ഹൈബി ഈഡന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിക്കും.
നോര്‍ത്ത് പറവൂരില്‍ ബ്ലഡ് സ്റ്റോറേജ് വിപുലീകരണവും, മൂവാറ്റുപുഴയില്‍ ഹൈടെക് ഓപ്പറേഷന് തിയേറ്ററും, പിറവത്ത് മോഡേണ്‍ ലബോറട്ടറിയും സജ്ജമാകുന്നതോടെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകും.
ദേശീയ ആരോഗ്യ ദൗത്യം (NHM) വഴി നടപ്പാക്കുന്ന പദ്ധതിയുടെ കരാര്‍ ആരോഗ്യ വകുപ്പു മന്ത്രി കെ മുരളീധരന്റെ സാന്നിദ്ധ്യത്തില്‍ കൊച്ചി കപ്പല്‍ശാല സി.എസ്.ആര് വിഭാഗം മേധാവി പി.എന്‍. സമ്പത്ത് കുമാറും എറണാകുളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹനീഷും ഒപ്പുവെച്ചു. കൊച്ചി കപ്പല്‍ശാല സി എസ് ആര് വിഭാഗം സീനിയര്‍ മാനേജര്‍ എ കെ യൂസഫ് സന്നിഹിതനായിരുന്നു.
പ്രധാന പദ്ധതികള്‍ ഇങ്ങനെ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രി (ഓപ്പറേഷന് തീയേറ്റര്‍): ?22.34 ലക്ഷം നോര്‍ത്ത് പറവൂര്‍ താലൂക്ക് ആശുപത്രി (ഡയാലിസിസ് & ബ്ലഡ് സ്റ്റോറേജ്): 30.20 ലക്ഷം, കരുവേലിപ്പടി താലൂക്ക് ആശുപത്രി (അത്യാഹിത വിഭാഗം): 26.36 ലക്ഷം, മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി (ഓ.പി & ലാബ്): 21.15 ലക്ഷം, ഞാറയ്ക്കല്‍ താലൂക്ക് ആശുപത്രി (ഡയാലിസിസ്): 14.37 ലക്ഷം (+ ങജ ഫണ്ടില്‍ നിന്ന് 4 മെഷീനുകള്‍), പിറവം താലൂക്ക് ആശുപത്രി (ലബോറട്ടറി): 12.07 ലക്ഷം

