കൊച്ചി: ലഹരി കൈമാറ്റത്തിനിടെ റിട്ടയേഡ് എസ്പിയുടെ മകൻ എക്സൈസ് പിടിയിൽ. റിട്ടയേഡ് എസ്പി ഉണ്ണിരാജ ഐപിഎസിന്റെ മകനാണ് പിടിയിലായത്. ഉണ്ണിരാജയുടെ മകൻ അഭിജിത്ത്, കൂട്ടാളി റോജർ എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. ബൈക്കിലെത്തി എംഡിഎംഎ കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. അഞ്ച് ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
മറ്റൊരു കേസിൽ തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിലായി. തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തെക്കുംഭാഗം ഡിവിഷനിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായ മത്സരിച്ച ടി.എസ് ഷിയാസും കൂട്ടാളികളുമാണ് പിടിയിലായത്. 18 ഗ്രാം എംഡിഎമ്മെയും 10ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തു . മേഖലയിൽ ലഹരി വില്പന നടത്തുന്ന സംഘമാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു.

