ജവഹര്‍ പുരസ്കാരം പി.ജെ. ജോസഫിന് | മികച്ച നിയമസഭാ സാമാജികന് ചാണ്ടി ഉമ്മന്‍
കോട്ടയം: രാജ്യത്ത് ഇന്ന് നടമാടുന്ന മുഴുവന്‍ പ്രശ്നങ്ങള്‍ക്കും ഏക പരിഹാരം ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആദര്‍ശങ്ങള്‍ മാത്രമാണെന്ന് മന്ത്രി മോന്‍സ് ജോസഫ്. മൂല്യശോഷണത്തിനെതിരെ മതേതര ഇന്ത്യയുടെ ആത്മാവ് നിലനിര്‍ത്താന്‍ നെഹ്റുവിയന്‍ ആശയങ്ങള്‍ക്ക് കഴിയുമെന്നും അതിനായി യുവസമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കോട്ടയത്ത് ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച ജവഹര്‍ പുരസ്കാര സമര്‍പ്പണവും ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടകം സുരേഷ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ജവഹര്‍ കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ജവഹര്‍ പുരസ്കാരം മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.ജെ. ജോസഫിന് ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചാരണ സഭാ കേന്ദ്ര സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികള്‍ സമ്മാനിച്ചു.
മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരം പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ മന്ത്രി മോന്‍സ് ജോസഫും പി.ജെ. ജോസഫും ചേര്‍ന്ന് നല്കി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍ സ്വാഗതം പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, വിനോദ് ജോബ് കുഴിമണ്ണില്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സണ്‍ ജോസഫ്, ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി നാഷണല്‍ കോഡിനേറ്റര്‍ യൂസഫ് അന്‍സാരി, എം.എന്‍. ഗിരി, ദുനുംസ് പേഴുംമൂട്, നിത്യ ടി.എസ്, അസ്ലം സത്താര്‍, അജിത്ത് വട്ടപ്പാറ, കലോഷ് എം, ഷാമിനി ചാക്കോ, മുഹമ്മദ് ആസിഫ്, സുബൈര്‍ മാഷ് അരുകുറ്റി തുടങ്ങിയവര്‍ സംസാരിച്ചു.
ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി
കഴിഞ്ഞ 12 വര്‍ഷമായി തിരുവനന്തപുരം പ്രധാന കേന്ദ്രമായി കലാ-സാംസ്കാരിക-ജീവകാരുണ്യ മേഖലകളില്‍ രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി..


