തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിന് സഹായം ചെയ്ത് നൽകിയ പേട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവ് രാജേഷിന് വിളിക്കാനായി ശ്രീകുമാർ ഫോൺ നൽകിയിരുന്നു. തിരുവനന്തപുരം ഡിസിപിയാണ് സസ്പെൻഡ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവ് രാജേഷിന് ശ്രീകുമാർ ഫോൺ നൽകിയതായി സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെ ഡിസിപി നടത്തിയ അന്വേഷണത്തിലും സമാന കണ്ടെത്തലുണ്ടായതോടെയാണ് സസ്പെൻഡ് ചെയ്തുള്ള നടപടി.


