തിരുവനന്തപുരം:പാലക്കാട്ട് വോട്ടര്‍മാര്‍ക്ക് പണം നല്കിയ സംഭവത്തില്‍ വിശദീകരണവുമായി ബിജെപി. ബിജെപിക്കെതിരെ കുപ്രചാരണങ്ങൾ നടത്തുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിഎസ്.സുരേഷ് പറഞ്ഞു.
രാവിലെ മദ്യം നൽകിയെന്ന് വി. ശിവൻകുട്ടി ഉന്നയിച്ചു.ഉച്ചയായപ്പോൾ പണം നൽകി എന്ന് ആരോപണം ഉയർന്നുവരുന്നു.പരാജയഭീതിയിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എസ്.സുരേഷ് പ റഞ്ഞു.
‘ആരോപണങ്ങളെ അവഞ്ജയോടെ തള്ളുന്നു. സംഭവത്തിൽ വിശദീകരണം പണം കൈപ്പറ്റിയ ആൾ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പാവപ്പെട്ട അമ്മയെ പറ്റിയാണ് ഇങ്ങനെ പറയുന്നത്. പെൻഷൻ കിട്ടിയ പണമാണ് കൈയിലിരിക്കുന്നത്.എല്ലാ മാസവും 5000 രൂപ മരുന്ന് വാങ്ങാൻ ആവശ്യമുണ്ട്.ശോഭാസുരേന്ദ്രന്റെ ആളുകൾ വന്നപ്പോൾ പൈസ ചോദിച്ചു.പക്ഷേ തന്നില്ലെന്നും ആ അമ്മ പറഞ്ഞു.മുതിർന്ന സ്ത്രീയെ ആക്ഷേപിക്കുന്നതിനു തുല്യമാണ്..’സുരേഷ് പറഞ്ഞു.


