എം ലിജുവിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നതിന് മത്സരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് ആകാശ് തഴയശേരിയാണ് പ്രതി. BNS 192 വകുപ്പ് പ്രകാരമാണ് കേസ്. ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 10001 രൂപയായിരുന്നു വാഗ്ദാനം. ഫേസ്ബുക്ക് വഴിയായിരുന്നു പ്രവചന മത്സരം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. അതിലാണ് കായംകുളം പൊലീസ് കേസെടുത്തത്. നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് രാഷ്ട്രീയപരമായി പ്രകോപനമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്ഐആര്‍.


