വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടക്കുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കിടയിലും വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു.
നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാനാര്‍ഥികളും മറുപടി പറയണമെന്ന് ജോസ് കെ മാണിയും ആവശ്യപ്പെട്ടു. ഈ ലൈസന്‍സ് കൊടുക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന ഏറ്റവും വലിയ പീഡനത്തിന്റെ ഭാഗമാണ്. ക്രൈസ്തവ ലോ ബോര്‍ഡ് രൂപീകരിക്കാനുള്ള പണിപ്പുരയിലാണ്. പ്രധാനമന്ത്രി ഇതിന് ഉത്തരം പറയട്ടേ. അല്ലെങ്കില്‍ നമ്മുടെ എല്ലാ നിയോജക മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഉണ്ടല്ലോ. അവര്‍ ഉത്തരം പറയട്ടേ – ജോസ് കെ മാണി പറഞ്ഞു.


