കോഴിക്കോട്: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 1080 രൂപ കൂടി 1,16,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 135 രൂപ വര്‍ധിച്ച് 14,540 രൂപയായി. ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 3960 രൂപ വര്‍ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കായ 1,17,120 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം 1880 രൂപ കുറയുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 78 ഡോളര്‍ വര്‍ധിച്ച് 4988 ഡോളറിലെത്തി. വെള്ളി ഏഴ് ഡോളര്‍ വര്‍ധിച്ച് 103 ഡോളറിലെത്തി. 7.45 ശതമാനം വര്‍ധനവാണ് വെള്ളിവിലയില്‍ ഉണ്ടായത്.
ആഗോള രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് സമീപകാലങ്ങളില്‍ സ്വര്‍ണവില കുത്തനെ ഉയരാന്‍ കാരണമായത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് പിന്‍വാങ്ങി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് തുടരുകയാണ്.


