ന്യൂഡൽഹി: ഉത്തർപ്രദേശിൽ സണ്ണി ലിയോണി പങ്കെടുക്കുന്ന പുതുവത്സരാഘോഷം റദ്ദാക്കി. സന്യാസിമാരുടെയും, മതസംഘടനകളുടെയും പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.
മഥുരയിലാണ് പരിപാടി തീരുമാനിച്ചിരുന്നത്. മതപരവും സാംസ്കാരികവുമായ വികാരങ്ങളെ മാനിച്ചാണ് നടപടിയെന്ന് സംഘാടകർ അറിയിച്ചു. ജില്ലാ മജിസ്ട്രേറ്റിന് അടക്കം പരാതികൾ നൽകിയിരുന്നു. ജനുവരി ഒന്നിന് മഥുരയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു പരിപാടി തീരുമാനിച്ചത്. എല്ലാ ഒരുക്കങ്ങളും ഇതിനകം പൂർത്തിയായിരുന്നു. ഡിജെ പ്രകടനമായിട്ടാണ് പരിപാടി ആസൂത്രണം ചെയ്തതെന്നും ഹോട്ടൽ ഉടമ മിതുൽ പഥക് പറഞ്ഞു. 300 പേരെ ഉദ്ദേശിച്ചാണ് ഡിജെ ഷോ പ്ലാൻ ചെയ്തിരുന്നത്. ടിക്കറ്റ് മുഖേനയാണ് പ്രവേശനം അനുവദിക്കാനിരുന്നത്.


