ഓഫീസ് കെട്ടിട വിവാദത്തിൽ ബിജെപി കൗൺസിലർ ആർ ശ്രീലേഖയെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇപ്പോഴും പൊലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലർ ആണ് ആർ ശ്രീലേഖ. ബിജെപിക്ക് അനുകൂലമായ നിലപാടാണ് കെ എസ് ശബരീനാഥിന്റേതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബിജെപിക്ക് ചെയ്യാൻ എന്തെല്ലാം വേറെയുണ്ടെന്നും അതൊന്നും ചെയ്യാൻ കൂട്ടാക്കാതെ ഒന്നാമത്തെ അജണ്ട എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ ആക്കുന്നുവെന്ന് ബിനോയ് വിശ്വം വിമർശിച്ചു. ബിജെപിയുടെ ഏറ്റവും നാണംകെട്ട നീക്കമാമെന്ന് അദേഹം കുറ്റപ്പെടുത്തി. ആർ ശ്രീലേഖയുടെ നിലപാടിന് അഭ്യർത്ഥന അപേക്ഷ എന്ന രീതിയിൽ കാണാൻ കഴിയില്ലെന്ന് അദേഹം പറഞ്ഞു.

