മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസന്റെ സംസ്കാര ചടങ്ങിലെ സുനില്‍ദാസ് എന്ന സുനില്‍ സ്വാമിയുടെ സാന്നിധ്യത്തെ ചൊല്ലി വിവാദം. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് ശ്രീനിവാസന്റെ സംസ്കാര ചടങ്ങിന് സുനില്‍ ദാസ് നേതൃത്വം നല്‍കിയത്.
ആരാണീ കര്‍മിയെന്ന് അന്തരിച്ച ശ്രീനിവാസന്റെ കുടുംബത്തിന് ഇയാളെ അറിയില്ല. കുടുംബം വേര്‍പാടിന്റെ വേദനയില്‍ നീറുമ്പോള്‍ അവരുടെ അനുമതിയില്ലാതെ സംസ്കാര ചടങ്ങിന്റെ കാര്‍മികത്വം സ്വയം ഏറ്റെടുത്തതാണ് സുനില്‍ദാസ്. കുടുംബം തീരുമാനിച്ച കര്മികളെ മറികടന്ന് സുനില്‍ദാസ് എന്ന സുനില്‍ സ്വാമിയുടെ പ്രകടനമായിരുന്നു അവിടെ. പാലക്കാട് മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ പലവിധ തട്ടിപ്പുകള്‍ നടത്തിയയാളാണ് ഈ സുനില്‍ ദാസ്’ നിരവധി കേസുകള്‍ സുനില്‍ ദാസിനെതിരെയുണ്ട്. കേരള പൊലീസും തമിഴ്നാട് പൊലീസുമൊക്കെ ഇയാള്‍ക്കെതിരെ തട്ടിപ്പിന് കേസെടുത്തിട്ടുണ്ട്. നിരവധി തട്ടിപ്പു കേസുകളില്‍ ജയിലിലും കിടന്നിട്ടുണ്ട് സുനില്‍ ദാസ്.


