സിന്റ ജേക്കബും, അഡ്വ. അല്‍ഫോന്‍സ ഡേവിസും വൈസ് പ്രസിഡന്റുമാര്‍
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പാമ്പാക്കുട ഡിവിഷന് അംഗം കെ ജി രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. നിലവില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാധാകൃഷ്ണന് ദളിത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യത്തെ രണ്ടര വര്‍ഷം ആലങ്ങാട് ഡിവിഷന് അംഗം സിന്റ ജേക്കബ്, തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോടനാട് ഡിവിഷന് അംഗം അഡ്വ. അല്‍ഫോന്‍സ ഡേവിസ് എന്നിവരെയും തെരഞ്ഞെടുത്തു. സിന്റ ജേക്കബ് നിലവില്‍ ഡിസിസി സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമാണ്. അല്‍ഫോന്‍സ ഡേവിസ് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്.
ഡിസിസിയില്‍ പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. യോഗത്തില്‍ എം എല്‍ എമാരായ കെ ബാബു, ടി ജെ വിനോദ്, മാത്യു കുഴല്നാടന്, മുതിര്‍ന്ന ഭാരവാഹികളായ ഡൊമിനിക്ക് പ്രസന്റേഷന് , അബ്ദുല്‍ മുത്തലിബ്. അജയ് തറയില്‍ , ദീപ്തി മേരി വര്‍ഗീസ് , എന്‍ വേണുഗോപാല്‍, എം ആര് അഭിലാഷ് , മനോജ് മൂത്തേടന് തുടങ്ങിയവര്‍ പങ്കെടുത്തു


