കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധിയിൽ വാദം തുടങ്ങി. യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ബാക്കിയുള്ളവർ സഹായികൾ അല്ലേ എന്നും കോടതി പറഞ്ഞു.
എന്നാൽ സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടത് എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. വാദിക്കാൻ കുറച്ചു കൂടി സമയം പ്രൊസിക്യൂഷൻ തേടിയ ഘട്ടത്തിലാണ് കോടതി മറുപടി നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയ പൾസർ സുനിയടക്കമുള്ളവർക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ.
എല്ലാവരും കൂടെ ചെയ്ത കുറ്റകൃത്യമാണ് കൂട്ടബലാത്സംഗത്തിൽ കലാശിച്ചത് ശിക്ഷയുടെ കാര്യത്തിൽ ഒരു വേർതിരിവും പാടില്ല എല്ലാവർക്കും കൂട്ട് ഉത്തരവാദിത്വമുണ്ടെന്നും എല്ലാവരും തമ്മിൽ കണക്ട് ആണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം, പരമാവധി ശിക്ഷ നൽകാനുള്ള സാധ്യത ഇവിടെ ഇല്ലെന്നാണ് പൾസർ സുനി അഭിഭാഷകൻ പറഞ്ഞത്. അതിക്രൂരമായ കുറ്റകൃത്യം നടന്നിട്ടില്ല. ഡൽഹിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യാൻ ആവില്ലെന്ന് പൾസറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.


