തിരുവനന്തപുരം: യൂട്യൂബർ കെ.എം ഷാജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന. തിരുവനന്തപുരത്തെ വീട്ടിലാണ് പരിശോധന. എഡിജിപി എസ്. ശ്രീജിത്തിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്.
കെഎം ഷാജഹാൻ നടത്തുന്ന പ്രതിപക്ഷം യു ട്യൂബിലൂടെ എസ് ശ്രീജിത്തിനെ അപകീർത്തിപ്പെടുത്തി എന്നതാണ് കേസ്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ശ്രീജിത്തിന് പങ്കുണ്ടെന്നായിരുന്നു ഷാജഹാൻ്റെ വീഡിയോയുടെ ഉള്ളടക്കം. ഇതിനെതിരെ ശ്രീജിത്ത് നൽകിയ പരാതിയിലാണ് പൊലീസ് വീട്ടിൽ പരിശോധന നടത്തുന്നത്. നിലവിൽ പരിശോധന തുടരുകയാണ്.
കെ.എം ഷാജഹാൻ യൂട്യൂബ് വീഡിയോ ചെയ്യാനുപയോഗിച്ച ഫോണും ലാപ്ടോപ്പുമുൾപ്പെടെ കണ്ടെത്താനാണ് പരിശോധന. നിലവിൽ ശബരിമലയിലെ സ്പെഷ്യൽ കോഡിനേറ്ററാണ് എസ്. ശ്രീജിത്ത്.


