മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ എസ്ഐടി കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ സ്വാധീനിച്ച് നീക്കം ചെയ്തതെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും.
യുവതിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരു മാസത്തെ ദൃശ്യങ്ങള്‍ മാത്രമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. അതില്‍ തന്നെ രാഹുല്‍ ഒളിവില്‍പ്പോയ ദിവസത്തെ ദൃശ്യങ്ങള്‍ നീക്കം ചെയ്യപ്പെട്ടു. പാലക്കാട് കണ്ണാടിയില്‍ പ്രചരണം നടത്തുമ്പോഴാണ് രാഹുലിനെതിരെ കേസെടുത്തതായി വിവരം വന്നത്. തുടര്‍ന്ന് രാഹുല്‍ ഔദ്യോഗിക വാഹനത്തില്‍ ഫ്ളാറ്റിലേക്ക് തിരികെ വന്നെന്നും മറ്റൊരു വാഹനത്തില്‍ മുങ്ങിയെന്നുമായിരുന്നു പുറത്തുവന്ന വിവരം. രാഹുല്‍ വാഹനമെടുത്ത് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് വിദഗ്ധമായി നീക്കം ചെയ്തിരിക്കുന്നത്.അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. രാഹുലുമായി അടുത്ത ബന്ധമുള്ളവരെ ഇന്നും ചോദ്യംചെയ്യും. തെളിവ് ശേഖരണവും തുടരും. തിരുവനന്തപുരത്തും പാലക്കാടും പരിശോധനയും തുടരും. രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും എത്തിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യം വീണ്ടെടുക്കാനും ശ്രമം തുടരുന്നു. അതിനിടെ ഇരയുടെ ശബ്ദ സാമ്പിൾ പരിശോധിക്കും.


