കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഡിസംബര്‍ എട്ടിന് അന്തിമ വിധി പറയും. എല്ലാ പ്രതികളും അന്നേ ദിവസം ഹാജരാകണം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിൻ്റെ നടപടികള്‍ പുരോഗമിക്കുന്നത്. കേസില്‍ ഇന്ന് പൾസർ സുനി അടക്കം അഞ്ച് പ്രതികൾ ഹാജരായി.
കേസിൽ ആകെ 9 പ്രതികളാണുള്ളത്. പള്‍സര്‍ സുനി ഒന്നാംപ്രതിയും നടന് ദിലീപ് എട്ടാംപ്രതിയുമാണ്.രണ്ട് പേരെ മാപ്പ് സാക്ഷിആക്കുകയും ഒരാളെ വിട്ടയ്ക്കുകയും ചെയ്തിരുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചി നഗരത്തില്‍ സഞ്ചരിക്കുന്ന വാഹനത്തിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്.


