കൊച്ചിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ ജഡം; കൊലപാതകമെന്ന് സംശയം
എറണാകുളം: കൊച്ചി കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിവെച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ജോർജ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവശ നിലയിലായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്നയാളാണ് ജോർജ്. സ്ഥിരം മദ്യപാനിയാണെന്നും മരിച്ച സ്ത്രീയെ ഇതുവരെ കണ്ടുപരിചയമില്ലെന്നും വാർഡ് കൗൺസിലർ പറഞ്ഞു.


