ബിഎൽഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനീഷ് ജോർജിന്റെ ആത്മഹത്യയിൽ സിപിഐഎമ്മിന് പങ്ക് ഉണ്ട്. സിപിഐഎം പ്രവര്‍ത്തകരുടെ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെടുന്നത്. അതിനാല്‍ ഗൗരവകരമായ അന്വേഷണം നടക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
ജോലി ഭാരവും സിപിഎം ഭീഷണിയുമാണ് അനീഷിന്റെ ആത്മഹത്യക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് ബൂത്ത് ഏജന്റിനെ കൂടെ കൂട്ടിയതിന് സിപിഎം ബിഎല്‍ഒ ഭീഷണിപ്പെടുത്തി. കള്ളപരാതി നൽകി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി. ബിഎല്‍ഒമാരുടെ സമരത്തിന് പൂർണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, എസ്ഐആറിനെതിരെ മുസ്ലിം ലീഗും കെപിസിസിയും സുപ്രിംകോടതിയിലേക്ക്.കണ്ണൂരിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജും രാജസ്ഥാനിലെ ബിഎല്‍ഒയും ആത്മഹത്യ ചെയ്ത സംഭവവും മുസ്ലിം ലീഗ് സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.കേരളത്തിലെ SIR നടപടി നിർത്തിവയ്ക്കണമെന്ന ഹരജിയിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.


