തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമലയിൽ ദർശനം നടത്തും. തിരുവനന്തപുരത്ത നിന്ന് ഹെലികോപ്റ്ററിൽ വരുന്ന പ്രസിഡൻ്റ് പമ്പയിൽ നിന്ന് പ്രത്യേക വാഹനത്തിലാണ് സന്നിധാനത്തെത്തുക. നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ഇന്നലെയാണ് തിരുവനന്തപുരത്തെത്തിയത്.
തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ തിരിക്കുന്ന രാഷ്ട്രപതി ഒൻപത് മണിയ്ക്ക് പത്തനംതിട്ടയിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങി റോഡ് മാർഗം പമ്പയിലേക്ക് പോകും. 11. 50 ന് സന്നിധാനത്ത് എത്തും. നേരത്തെ നിലക്കലിൽ ഇറങ്ങുമെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഇന്ന് കാലാവസ്ഥ പ്രതികൂലമായതിലാൽ ആണ് ഹെലികോപ്റ്റർ ഇറങ്ങുന്നതിൽ മാറ്റം.
ദേവസ്വംമന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കും. തുടർന്ന് കാറിൽ പമ്പയിലെത്തുകയും അവിടുന്ന് പ്രത്യേക ഗൂർഖാവാഹനത്തിൽ സന്നിധാനത്തുമെത്തും. സന്നിധാനത്ത് മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്, ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. രാഷ്ട്രപതിക്കൊപ്പം ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറും ഭാര്യയുമുണ്ടാകും.