കണ്ണൂർ: കണ്ണൂരിൽ കോടതി നടപടികളുടെ ദൃശ്യം ചിത്രീകരിച്ചതിന് സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ കെ.പി ജ്യോതിയെ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.
പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ജ്യോതിയെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശം നൽകി. തുടർന്ന് ജ്യോതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ തിരിച്ചറിയൽ പരേഡാണ് ഫോണിൽ പകർത്തിയത്. പയ്യന്നൂരിലെ സിപിഐ എം പ്രവർത്തകനായ ധനരാജ് വധക്കേസുമായി ബന്ധപ്പെട്ടാണ് സംഭവം നടന്നത്. പ്രതികളുടെ ദൃശ്യം പകർത്തിയതിനെ തുടര്ന്ന് പോലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ കോടതി ഇടപെട്ട് 1000 രൂപ പിഴയൊടുപ്പിച്ച് ജ്യോതിയെ വിട്ടയച്ചു.