പൊലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കുലര്‍. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണനാണ് പൊലീസുകാര്‍ അഡ്മിന്മാരായ വാട്ട്സ്ആപ്പ്, ടെലിഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങള്‍ തേടിക്കൊണ്ട് ഉത്തരവിറക്കിയത്. ഇത്തരം ഗ്രൂപ്പില്‍ എന്തെല്ലാം ചര്‍ച്ച ചെയ്യുന്നുവെന്ന വിവരങ്ങള്‍ കൂടിയാണ് തേടിയിരിക്കുന്നത്.
തങ്ങളുടെ വ്യക്തിഗത ഉപയോഗത്തിനുള്ള ഫോണില്‍ ഏതെല്ലാം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടെന്നും അതില്‍ എന്ത് ചര്‍ച്ച ചെയ്യണമെന്നും തിരയുന്നത് തങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്നാണ് പൊലീസിലെ ഒരു വിഭാഗം പറയുന്നത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ പരിധിയുള്ള പൊലീസ് സ്റ്റേഷനുകളില്‍ വിരമിച്ച ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരുടെ വിവരങ്ങളും അതത് എസ്എച്ച്ഒമാര്‍ സ്വീകരിക്കണമെന്ന് ഉത്തരവിലുണ്ട്