സംസ്ഥാനത്തെ എക്സൈസ് കേസുകളിൽ വാറ്റ് ചാരായം, വ്യാജ സ്പിരിറ്റ്, വ്യാജ വിദേശ മദ്യ കേസുകളെല്ലാം ക്രമാധീതമായി കുറഞ്ഞു തുടങ്ങി. പിടികൂടുന്നവയിൽ കൂടുതലും ഇപ്പോൾ മയക്കുമരുന്നുമായി ബന്ധപ്പെട്ടവയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എൻഡിപിഎസ് കേസുകളിൽ സംസ്ഥാനത്ത് ഉണ്ടായത് വൻ വർധന. പ്രതികളാകുന്നതിൽ എൺപത് ശതമാനവും യുവാക്കളും വിദ്യാർത്ഥികളുമാണ് എന്നാണ് കണക്ക്.
നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും മയക്കുമരുന്ന് കേസുകളിൽ പ്രതികളാകുന്നുണ്ട്.. കൗതുകത്തിന് മയക്കുമരുന്ന് ഉപയോഗിച്ച് പേയ കേസുകൾ അല്ല. കൗതുകത്തിന് മയക്കുമരുന്ന് ഉപയോഗിച്ച് കുട്ടികൾ പിടിക്കപ്പെട്ടാൽ കേസിൽ പ്രതികളാക്കാൻ എക്സൈസോ പൊലീസോ ശ്രമിക്കാറില്ല. അവരെ ഉപദേശിച്ച് മതാപിതാക്കളെ എൽപ്പിച്ച് വിടാറാണ് പതിവ്. ഗുരുതരമായ പ്രശ്നമാണെങ്കിൽ ഡീ അഡിക്ഷൻ സെന്ററിലേക്കോ, കൗൺസിലിംഗിനോ നിർദ്ദേശം നൽകും. ഇത്രയൊക്കെ ശ്രമിച്ചിട്ടും മയക്കുമരുന്ന് കേസുകളിൽ പ്രതികളാകുന്ന കുട്ടികളുടെ എണ്ണം ഉയരുകയാണ്.


