മൂവാറ്റുപുഴ: മെട്രോള സ്റ്റീൽസ് ലിമിറ്റഡ്/വെളിയത്ത് സ്റ്റീൽ ഏജൻസീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമ കുര്യൻ വർഗീസിനെ മാതാവ് ത്യക്കളത്തൂർ വെളിയത്ത് ടി.പി. സൂസി (87, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. റിട്ട. ഹെഡ്മാസ്റ്റർ വി.കെ. വർഗീസ് ആണ് ഭർത്താവ്. പരേത വേങ്ങൂർ താഴത്തേടത്ത് കുടുംബാംഗമാണ്.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപികയായും പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ക്രൈസ്തവ മഹിളാലയം ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പെരുമ്പാവൂർ, ഗവ. ഹയർ സെക്കൻഡറിസ്കൂൾ പേഴക്കാപ്പിള്ളി എന്നിവിടങ്ങളിൽ അധ്യാപികയായും, ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാടായിയിൽ പ്രധാനാധ്യാപികയായും, ചെറുവട്ടൂർ, മൂക്കന്നൂർ എന്നീ ഗവ. ടി.ടി.ഐ. കളിൽ
പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭൗതികശരീരം ജൂലൈ 21-ന് തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെ വീട്ടിലെത്തിക്കും. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 9.30-ന് വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം 11.00-ന് തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം സെമിത്തേരിയിൽ നടക്കും. മറ്റു മക്കൾ: പോൾ വർഗീസ് (ജോർഡി), പരേതനായ ഐസക് വർഗീസ് (ജോമോൻ). മരുമക്കൾ: സിൽവിയ ജോൺ (ഞാളിയത്ത്, തിരുവാങ്കുളം), റീനു പോൾ (പട്ടശ്ശേരി, നോർത്ത് പറവൂർ). കൊച്ചുമക്കൾ: വർഗീസ് കുര്യൻ, അന്ന ആർ. ഇമ്മട്ടി (ഇമ്മട്ടി, തൃശ്ശൂർ), ജോൺ കുര്യൻ, സാന്ദ്ര റെജി (കല്ലുങ്കൽ, ചേലാട്), വർഗീസ് പോൾ, മാത്യു പോൾ.