പത്തനംതിട്ട: വീണ്ടും വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാന്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി, അങ്ങനെയാണ് ജീവന് നിലനിര്‍ത്തിയതെന്ന് മന്ത്രി സജി ചെറിയാന്. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു.
വീണ ജോര്‍ജിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ കിടക്കുന്നത് ഒരേ കട്ടിലില്‍. വീണ ജോര്‍ജിനെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് അറിയാം. വീണ ജോര്‍ജ് എന്ത് തെറ്റാണ് ചെയ്തത്? മന്ത്രി ചോദിച്ചു.