മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ പൊതുശ്മശാന അറ്റകുറ്റപണിയില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്നാവിശ്യപ്പെട്ടും ശ്മശാനത്തില്‍ സംസ്കരിച്ച മാറാടി സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടും ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിന് മുന്പില് പ്രതിഷേധം നടത്തി.
കഴിഞ്ഞ രണ്ടുമാസം ശ്മശാനം അടച്ചിട്ട് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച ശ്മശാനത്തില്‍ കഴിഞ്ഞദിവസം മൃതദേഹ സംസ്കരണവുമായി ബന്ധപ്പെട്ട് വലിയ അപാകതകള്‍ ഉണ്ടായിരുന്നു. ഈ വിഷയത്തിലെ നടപടികള്‍ ഗൗരവത്തോടെ പരിശോധിക്കപ്പെടണമെന്നും, പുനര്‍ നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി സെക്രട്ടറിക്ക് പരാതി നല്‍കിയത്.
പരാതി നല്കാന് എത്തിയ ഡിവൈഎഫ്ഐ നേതാക്കളെ പോലീസിനെ ഉപയോഗപ്പെടുത്തി സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ഉണ്ടായ ശ്രമം അപലപനീയമാണ്. നഗരസഭ ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ യുഡിഎഫ് നഗരസഭാ ഭരണ നേതൃത്വത്തിന്റെ കടുംവെട്ട് അഴിമതികള്‍ പൊതുജനങ്ങളില്‍ എത്തിക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് നഗരസഭ ഭരണാധികാരികള്‍ ഈ സമീപനം സ്വീകരിക്കുന്നതെങ്കില്‍ വരുംദിവസങ്ങളില്‍ ഇതിലും ശക്തമായ സമരപരിപാടികള്‍ക്ക് ഡിവൈഎഫ്ഐ നേതൃത്വം നല്‍കും.. നിലവില്‍ മൃതദേഹത്തുള്ള അനാഥര്വ് വിഷയത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി മൂവാറ്റുപുഴ ഡിവൈഎസ്പി മുമ്പാകെ പരാതി നല്‍കിയിട്ടുണ്ട്. അഴിമതിക്ക് കൂട്ടുപിടിക്കുന്ന നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഭരണ നേതൃത്വത്തിനെതിരെയും ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി വിജിലന്‍സിന് പരാതി നല്കി.
പ്രതിഷേധ സമരത്തിന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിന് പി മൂസ, പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍,ബ്ലോക്ക് നേതാക്കന്മാരായ ഇ ബി രാഹുല്‍,അഖില്‍ പ്രകാശ് എന്നിവര്‍ നേതൃത്വം നല്കി. സമരത്തെ തുടര്‍ന്ന് സിപി ഐ എം നേതാക്കളായ അനീഷ് എം മാത്യം, സജി ജോര്‍ജ് ,എം എ സഹീര്‍ ,കെ ജി അനില്‍കുമാര്‍, പി ബി അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയായി ചര്‍ച്ച നടത്തി . അറ്റകുറ്റ പ്രവര്ത്തിയല് ഉണ്ടായ വീഴ്ച്ചയെ സംബന്ധി ച്ച് അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്കി.