കായംകുളം: ഇടിമിന്നലേറ്റ് കായംകുളത്ത് ഒരാള് മരിച്ചു. മുക്കടയിലെ തട്ടുകട ജീവനക്കാരനായ ഓച്ചിറ സ്വദേശി രമണന്(55)ആണ് മരിച്ചത്.
തട്ടുകടയിലെ മറ്റൊരു ജീവനക്കാരനായ കായംകുളം സ്വദേശിയായ ഗോപാലകൃഷ്ണന് പരിക്കേറ്റിട്ടുണ്ട്. കായംകുളം കൃഷ്ണപുരത്ത് ഞായറാഴ്ച്ച വൈകീട്ടോടെയാണ് സംഭവം.
