ആലപ്പുഴ: കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ബേക്കറിയില്‍ സ്ഫോടനമുണ്ടായി. സംഭവത്തില്‍ ആളപായമില്ല. സ്ഫോടനത്തില്‍, കടയുടെ പിന്നിലെ ഭിത്തികളും നാല് ഷട്ടറുകളും പൂര്‍ണ്ണമായും, തകര്‍ന്നനിലയിലാണ്.
കുട്ടനാട് പുളിങ്കുന്നിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

