കൊച്ചിയിൽ അലൻ വാക്കർ ഷോയിൽ നടന്ന മൊബൈൽ ഫോൺ മോഷണത്തിൻ്റെ മുഖ്യ സൂത്രധാരൻ യുപി സ്വദേശി പ്രമോദ് യാദവാണെന്ന് പൊലീസ്. പിടിയിലായ പ്രതി മോഷ്ടിച്ച മൊബൈൽ ഫോൺ ഇയാൾക്ക് കൈമാറി. ഷോയുടെ മോഷണത്തിൻ്റെ സൂത്രധാരനും പ്രമോദ് യാദവാണ്. മുംബൈയിലും ഉത്തർപ്രദേശിലുമായി നാല് പ്രതികളെക്കൂടി കണ്ടെത്താൻ അന്വേഷണ സംഘം കൂടുതൽ അന്വേഷണം നടത്തും.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത 12 മൊബൈൽ ഫോണുകൾ കൊച്ചിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ മുംബൈയിൽ നിന്ന് എത്തിച്ച ശ്യാം ബരൻവാൾ, സണ്ണി ബോല എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കേസിൽ ഇതുവരെ നാലു പ്രതികളാണ് പിടിയിലായത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്തത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്.