ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ ഇനി എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകീട്ട് അറിയിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ സെയിൽ. പുഴയിൽ അടിയൊഴുക്കിന് ശമനമില്ലാത്തത് തിരച്ചിലിന് പ്രതിസന്ധിയായി. വെള്ളത്തിനടിയിൽ നിറയെ ചെളിയും മണ്ണും പാറയുമാണ്, കടപുഴകിവീണ കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദൗത്യം എങ്ങനെ മുന്നോട്ട് പോകണമെന്ന് വൈകുന്നേരം അറിയിക്കുമെന്നും എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അർജുനമായുള്ള തിരച്ചിൽ ഇന്ന് 13ാം ദിവസമാണ്. ഈശ്വർ മാൽപെയുടെ സംഘത്തിന്റെ പരിശ്രമവും വിഫലമായി. തിരച്ചിലിൽ ട്രക്കിന്റെ ഭാഗങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് മാൽപെ മാധ്യമങ്ങളോട് പറഞ്ഞു.തെരച്ചിൽ ഔദ്യോഗികമായി നിർത്തുന്നതിനെ കുറിച്ച് മന്ത്രി പറയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. അതേസമയം, ഈശ്വർ മൽപെയുടെ പരിശോധന അവസാനിപ്പിച്ചു. ഇന്നും ട്രക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.


