ഐഎന്‍ടിയുസി നേതാവ് അഞ്ചൽ രാമഭദ്രൻ വധക്കേസിലെ 18 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. 4 പേരെ വെറുതെ വിട്ടു. കൊലപാതകം, ഗൂഡാലോചന, ആയുധം കൈയിൽ വയ്ക്കുക എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 30 ന് വിധിക്കും.ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തി 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 30ന് വിധിക്കും. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് കണ്ടെത്തൽ മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
കൊല്ലപ്പെടുമ്പോൾ ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു രാമഭദ്രൻ. ആദ്യം ലോക്കൽ പോലീസും, പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു. കേസിൽ അറസ്റ്റിലായവർ എല്ലാം സിപിഎം പ്രവർത്തകരാണ്.


