ലാത്വിയയിൽ ഒഴുക്കിൽ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആൽബിൻ അകപ്പെട്ട സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയായിരുന്നു മൃതദേഹം.കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടന്നാണ് വീട്ടുകാർക്ക് കിട്ടിയ വിവരം. കൂടെയുണ്ടായിരുന്ന വിദ്യാർഥികൾ ആൽബിന്റെ വീട്ടിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു
മറൈൻ എൻജിനീയറിംഗ് കോഴ്സിനായി എട്ടുമാസം മുമ്പാണ് ആൽബിൻ ലാത്വിയയിലേക്ക് പോയത്. ആൽബിൻ ഷിൻറോയ്ക്കായി കൂട്ടുകാർ തെരച്ചിലിനു തയ്യാറെടുത്ത് തടാകക്കരയിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് ലാത്വിയൻ പൊലീസ് ശരീരം കരയ്ക്കെത്തിച്ച് തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. അൽബിൻ്റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.


