പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. ആദ്യ രണ്ട് ദിവസങ്ങളില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയും തുടര്‍ന്ന് രാഷ്ട്രപതിയുടെ അഭിസംബോധനയും നടക്കും. ജൂലായ് മൂന്ന് വരെ നടക്കുന്ന സമ്മേളനത്തിൽ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ്, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രധാന അജണ്ട.
ബിജെപിയിലെ ഭര്‍തൃഹരി മഹ്താബ് ആണ് പ്രോടേം സ്പീക്കര്‍. പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ നിന്ന് കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള പ്രതിപക്ഷ എം പിമാർ പിന്മാറിയേക്കും.11 മണിക്ക് ലോക്സഭ സമ്മേളിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. തുടർന്ന് പ്രോടെം സ്പീക്കറുടെ അധ്യക്ഷതയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ. ആദ്യം പ്രധാന മന്ത്രിയും, തുടർന്ന് കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധിയാണോ പ്രതിപക്ഷ നേതാവെന്നും ഇന്നറിയാം.


