കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാളി ചലച്ചിത്ര പ്രവർത്തകർക്ക് കേരള സർക്കാരിന്റെ ആദരം’ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദൂ ഹാറൂൺ, അസീസ് നെടുമങ്ങാട് സിനിമാറ്റോഗ്രഫി ബഹുമതി ലഭിച്ച സന്തോഷ് ശിവൻ തുടങ്ങിയവരെ സംസ്ഥാന സർക്കാർ ആദരിച്ചു
കാനിൽ ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ മറ്റ് കലാകാരന്മാർക്കും അഭിനന്ദനങ്ങൾ നേർന്ന മുഖ്യമന്ത്രി പിണറായി വിജയൻ കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് ആശംസകളും നേർന്നു. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് താരങ്ങൾക്കൊപ്പം എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ആശംസിച്ചു.കാൻ ചലച്ചിത്രോത്സവത്തിൽ അഭിമാനമായി ഇന്ത്യയും മലയാളി താരങ്ങളും മാറിയിരുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ പുരസ്കാരം മുംബൈ സ്വദേശിയായ പായൽ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിനായിരുന്നു.


