ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ പങ്കാളികളായ നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്. ഭാദേർവ, താത്രി, ഗണ്ഡോ എന്നീ സ്ഥലങ്ങളിൽ പതിയിരിക്കുന്നതായി പൊലീസ് കണക്കാക്കുന്ന ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ വീതം 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സൂചനകൾ ലഭിച്ചാൽ അത് ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്.ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചോ നീക്കത്തെക്കുറിച്ചോ വിവരങ്ങൾ നൽകാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. അതിനിടെ, ദോഡയിലെ ഗണ്ഡോ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കുകയും പരിശോധന നടത്തുകയും ചെയ്തു.അതിനിടെ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരന്റെ രേഖാചിത്രവും പൊലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. ശിവ്ഖോരി ക്ഷേത്രത്തിൽ നിന്നും വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് തീവർത്ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്.


