മൂവാറ്റുപുഴ: കാലത്തിന്റെ ചുമരെഴുത്ത് വായിക്കാത്തവരാണ് ഭിന്നിപ്പിന്റെ മതിലുകള്‍ തീര്ക്കാനൊരുങ്ങുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് . പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ കേരളം പെടാപാടുപെടുമ്പോള്‍ സര്‍ക്കാര്‍ ഖജനാവു് ദൂര്‍ത്തടിച്ച്, ജീവനക്കാരെ നിര്‍ബന്ധിച്ച് നിരത്തിലിറക്കി മാര്‍ക്സിസ്റ്റ് പാര്‍ട്ടി മതില് കെട്ടുന്നത് യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണെന്നും മുസ്ലിം യൂത്ത് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം യൂത്ത് മുവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ഓ എം സുബൈര്‍ ജാഥ ക്യാപ്റ്റനും നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി എം ഹാഷിം വൈസ് ക്യാപ്റ്റനും മണ്ഡലം ട്രഷറര്‍ കെ എം റഫീഖ് ജാഥ ഡയറക്ടര്‍ , പി എസ് അജീഷ്,സുലൈമാന്‍ കെ എസ് കോര്‍ഡിനേറ്റര്‍ ആയും , എ എം അബ്ദുല്‍ സലാം ,എം എം സാലിഹ് നജീബ് ഇ ജെ, ഷാഫി മുതിരക്കാലയില്‍, മുഹമ്മദ് ഇയാസ്.എന്നിവര്‍ ജാഥ അസി ഡയറക്ടര്‍ മാര്‍ ആയും ,അജാസ് പി കെ ,സജല്‍ പോണക്കുടി,സമീര്‍ പുഴക്കര , എന്നിവര്‍ ജാഥ അസി കോര്‍ഡിനേറ്റര്‍ മാര്‍ ആയും ജാഥക്ക് നേതൃത്വം നല്കി.
മുസ്ലിം യൂത്ത് ലീഗ് മുളവൂര്‍ ഡിവിഷന് പ്രസിഡന്റ് ആരിഫ് അമീര്‍ അലി അധ്യക്ഷത വഹിച്ചു. ഡിവിഷന് ജനറല്‍ സെക്രട്ടറി റിയാസ് വി കെ സ്വാഗതം പറഞ്ഞു . മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എം അമീര്‍ അലി ,കെ എം ഹസൈനാര്‍ ,പി എ ബഷീര്‍, എം എം സീതി, എം എസ് അലി ,സി എം ഷുക്കൂര്‍ ,എം എം അലിയാര്, എം പി ഇബ്രാഹിം ,കെ ബി ഷംസ് ,പി എച് മൈതീന്‍ കുട്ടി ,പി എസ് സൈനുദ്ധീന്‍ ,ഫാറൂഖ് മാടത്തോടത്, ജലാല്‍ സ്രാമ്പിക്കല്‍, വി ഇ നാസര്‍ ,കരീം വട്ടകുടി ,നാസര്‍ പുതിയേടത് ,കെ എം ഷെകീര്‍ ,കെ എം അബ്ദുല്‍ കരീം,എ അബുബക്കര്‍ ,നിജാസ് ജമാല്‍, ശിഹാബ് , നിസാം തെക്കേക്കക്കാര,അര്‍ഷാദ് അസീസ്, മുഹമ്മദ് ഷാന്‍, ഷഹീര്‍ കോട്ടക്കുടി, റമീസ് എന്നിവര്‍ ആശംസ അറിയിച്ചു .