ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ രണ്ടാം പ്രതി നെല്ലിപ്പള്ളില്‍ വിഷ്ണുവിനെ (27) പോലീസ് കസ്റ്റഡിയില്‍ വിട്ടു.പ്രതികള്‍ തുടർച്ചയായി മൊഴിമാറ്റുന്നത് അന്വേഷണ സംഘത്തെ വലയ്ക്കുകയാണ്.ഇത് ഒഴിവാക്കുന്നതിനായി അറസ്റ്റിലായ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നടപടിയിലേക്ക് പോലീസ് കടക്കുകയാണ്. അച്ഛൻ വിജയനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയും സഹോദരിയുടെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയുമാണ് വിഷ്ണു.
മുഖ്യപ്രതി നിതീഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും ആശുപത്രിയിലായിരുന്ന വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്