ഇടുക്കി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.
ഡീന്‍ കുര്യാക്കോസ് എംപിയേക്കുറിച്ച് താന്‍ വ്യക്തിപാരമായി ഒന്നും പറയുന്നില്ല. തങ്ങള്‍ നയപരമായിട്ടാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. എംപിയെ മണ്ഡലത്തില്‍ കാണാറില്ലെന്ന് ജനങ്ങളില്‍ നിന്നും മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് എന്നത് ദുര്‍ബലമായ സംവിധാനമാണ്. ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും എല്ലാക്കാലത്തും സജീവമായി മുന്നോട്ട് വന്നിട്ടുള്ളത് എല്‍ഡിഎഫ് ആണ്. വന്യജീവി പ്രശ്നത്തിലും ഇടപെട്ടിട്ടുള്ളത് സിപിഎം ആണ്. ഇനിയുമത് തുടരും. തെരഞ്ഞെടുപ്പില്‍ സമദൂരം എന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട് ഗുണമാവുക എല്‍ഡിഎഫിനെന്നും അദ്ദേഹം അവകാശപ്പെട്ടു.


