കണ്ണൂർ: കണ്ണൂർ ജില്ലാ ജയിലില്‍ നിന്നു കോഴിക്കോട് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റിമാൻഡ് പ്രതി രക്ഷപ്പെട്ടു.
റെയില്‍വേ സ്റ്റേഷനില്‍വച്ച് റിമാൻഡ് പ്രതി ഷിജില്‍ ആണ് പോലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ രക്ഷപ്പെട്ടത്.
നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഷിജില്‍. ഫറോക് പോലീസ് സ്റ്റേഷനിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്നു.
റെയില്‍വേ സ്റ്റേഷനിലും പരിസരത്തും ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊർജിതമാക്കി.


