കൊല്ലം: ചജെസിബി ഓപ്പറേറ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചിതറ സ്വദേശി റാഫിയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ മുഖത്താണ് വെട്ടേറ്റത്.
മറ്റൊരു ജെസിബി ഉടമയാണ് വെട്ടിയതെന്നാണ് റാഫി പോലീസിന് നല്കിയ മൊഴി. രാത്രിയോടെ പെട്രോള്‍ പമ്പില്‍ വച്ചായിരുന്നു ആക്രമണം. ജെസിബി ഒപ്പറേറ്ററെ മര്‍ദിച്ചതുമായി ബന്ധപെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സംശയം.
പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.


