തിരുവനന്തപുരം: ബിന്ദുകൃഷ്ണയും ബിജെപിയില്‍ ചേരാന്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പദ്മജ ബിജെപിയില്‍ ചേരുന്നതിനെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെയായിരുന്നു സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. ഇ ഡിയെ കണ്ട് ഭയന്നിട്ടാണ് പത്മജ ബിജെപിയിലേക്ക് പോകുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.
എന്റെ മാന്യതയ്ക്ക് അനുസരിച്ച് ഞാന്‍ അതേക്കുറിച്ചൊന്നും അധികം പറയുന്നില്ല. ഈ പറയുന്ന ആളുകളൊക്കെയായി പല തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊക്കെ വെറുതേ ആളുകളെ കബളിപ്പിക്കാന്‍ പറയുന്നതാണെന്നും സുരേന്ദ്രന് പറഞ്ഞു.
പത്മജയുടെ ഭര്‍ത്താവിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതില്‍ ഭയന്നാണ് അവര്‍ ബിജെപിയിലേക്ക് പോകുന്നതെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ്, ഈ വിമര്‍ശനം ഉന്നയിക്കുന്നവര്‍ മുന്‍പ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സുരേന്ദ്രന് വെളിപ്പെടുത്തിയത്.