എറണാകുളം: പിറവത്ത് നിർമാണപ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞുവീണ് മുന്ന് മരണം. പിറവത്തിനടുത്ത് പേപ്പതിയില്‍ വൈകിട്ട് ആഞ്ചിനാണ് അപകടമുണ്ടായത്.കെട്ടിടനിർമാണത്തിനായി മണ്ണെടുത്തുകൊണ്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.മരിച്ച മൂന്നുപേരുടെയും മൃതദേഹം പുറത്തെടുത്തു. ഇവരുടെ പേരുവിവരങ്ങള്‍ സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.ജോലി അവസാനിപ്പിച്ച് തൊഴിലാളികള്‍ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്ഥലത്ത് പോലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചില്‍ തുടരുകയാണ്.