മലപ്പുറം: താനൂരില്‍ മാതാവ് കൊന്ന് കുഴിച്ചു മൂടിയ മൂന്നുദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്കരിക്കും.
യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തിരൂർ തഹസീല്‍ദാർ എസ് ഷീജ, താനൂർ ഡിവൈഎസ്പി വി.വി. ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടത്തിയത്.


