തൃശൂര്‍ : സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ പിതാവും മരിച്ചു. തൃശൂര്‍ തിപ്പിലശേരിയില്‍ ഇന്ന് രാവിലെയുണ്ടായ സംഭവത്തില്‍ കുഞ്ഞുമോൻ (52), കുഞ്ഞുമോന്റെ പിതാവ് അബൂബക്കർ (85) എന്നിവരാണ് മരിച്ചത്.
കുഞ്ഞുമോനും സഹോദരി ഹസീനയും തമ്മില്‍ സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ ഹസീനയോടൊപ്പം താമസിക്കുന്ന പിതാവിനെ കാണാൻ കുഞ്ഞുമോൻ എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ തർക്കമുണ്ടാവുകയും കുഞ്ഞുമോൻ ഹസീനയെ കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തില്‍ ചെവിക്ക് പരിക്കേറ്റ ഹസീന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ കുഞ്ഞുമോൻ ജീവനൊടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.


