മൂവാറ്റുപുഴ: കേരള മീഡിയ അക്കാഡമിയുടെ സമഗ്ര മാധ്യമ ഗവേഷകഫെല്ലോഷിപ്പിന് മൂവാറ്റുപുഴ സ്വദേശിയും മാധ്യമം കൊച്ചി ബ്യൂറോ റിപ്പോർട്ടറുമായ കെ.എ. ഫൈസൽ അർഹനായി. കുടുംബശ്രീയുടെ കാൽ നൂറ്റാണ്ട്;സ്ത്രീ ശാക്തീകരണവും മാധ്യമങ്ങളും എന്ന വിഷയത്തിലാണ് ഫെല്ലോഷിപ്പ് ലഭിച്ചത്.
ഈ മാസം അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്യും.
മൂവാറ്റുപുഴ രണ്ടാർകര കുറ്റിയാനിക്കൽ അലിയാർ – ഷരീഫ ദമ്പതികളുടെ മകനാണ്. ഫസീലയാണ് ഭാര്യ. മിന്ന, ഹന, സന എന്നിവർ മക്കളാണ്.


