തിരുവനന്തപുരം: കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ശാസ്ത്ര, സാങ്കേതിക മേഖലകളെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തെ തകര്‍ക്കാനാവില്ലെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
എട്ട് വര്‍ഷം മുമ്പുണ്ടായിരുന്ന കേരളമല്ല ഇന്നുള്ളത്. സംസ്ഥാനം മുടിഞ്ഞ് പോയ നാടാണെന്ന് ചിത്രീകരിക്കുന്ന കേരള വിരുദ്ധരെ നിരാശരാക്കുന്ന പുരോഗതി നേടാനായി.
കേന്ദ്രത്തിന് കേരളത്തോടുള്ളത് ശത്രുതാ മനോഭാവമാണ്. സാമ്പത്തിക ഉപരോധത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടുകയാണെന്നും മന്ത്രി പറഞ്ഞു.